കൊല്ലം: എസ്.എൻ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് 27 എ ആൻഡ് ബിയുടെ ആഭിമുഖ്യത്തിൽ ആന്റി ഡ്രഗ് ക്ലബ്ബ് ആൻഡ് എൻ.സി.സി, കോളേജ് യൂണിയൻ എന്നിവയുമായി ചേർന്ന് എക്സൈസ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും ചർച്ചയും സംഘടിപ്പിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ നൂറുദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. എസ് ലൈജു അദ്ധ്യക്ഷനായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.ജെ. അർച്ചന, ആന്റി ഡ്രഗ് ക്ലബ് കോ ഓർഡിനേറ്റർ ഡോ. പി.എസ്. പ്രീത, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ബിജു, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. പ്രസന്നൻ, എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.ശങ്കർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |