കൊല്ലം: വിവിധ ബോർഡുകളുടെ അദ്ധ്യക്ഷരെ ഉടൻ തീരുമാനിക്കണമെന്ന് ആൾ കേരള തയ്യൽത്തൊഴിലാളി യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ചെയർമാൻമാരെ തീരുമാനിക്കുമ്പോൾ അതുമായി ബന്ധമുള്ളവരെ വേണം നിശ്ചയിക്കേണ്ടത്. എൽ.ഡി.എഫ് സർക്കാർ പുലബന്ധം പോലും ഇല്ലാത്ത ആൾക്കാരെ നിയമിച്ചതിന്റെ ഫലമായി എല്ലാ ബോർഡുകളും തകർന്നു. തയ്യൽ ക്ഷേമനിധിബോർഡ് ഉടൻ പ്രവർത്തനക്ഷമമാക്കണമെന്നുംയോഗം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യ.സി. സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷെറിൻ, ഷംല, ചന്ദ്രൻ ചവറ, അജിത് പരവൂർ, തങ്കച്ചൻ പത്തനാപുരം, സന്തോഷ് കുണ്ടറ, പാറുകുട്ടി കൊട്ടാരക്കര എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഗിരീഷ് സ്വാഗതവും ബാബുരാജൻ കൊല്ലം നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |