SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം

കൊല്ലം: വി​വി​ധ കാരണങ്ങളാൽ 2025 ജനുവരി ഒന്നു മുതൽ ആഗസ്റ്റ് 31 വരെ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌​മെന്റ് രജിസ്‌​ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് തനത് സീനിയോറിറ്റി നിലനിറുത്തിക്കൊണ്ട് രജിസ്‌​ട്രേഷൻ പുതുക്കാൻ അവസരം. www.eemployment.kerala.gov.in മുഖേന ഒക്ടോബർ 31 വരെയും നേരിട്ട് അതത് എംപ്ലോയ്‌​മെന്റ് എക്‌​സ്‌​ചേഞ്ചുകളിൽ ഒക്ടോബർ മാസത്തെ അവസാന പ്രവൃത്തി ദിവസം വരെയും പുതുക്കാം. ഈ കാലയളവിൽ വിടുതൽ സർട്ടിഫിക്കറ്റ്, നോൺ ജോയിനിംഗ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാൻ സാധിക്കാത്തവർക്കും മെഡിക്കൽ ഗ്രൗണ്ടിലോ ഉപരിപഠനാർത്ഥമോ ജോലിയിൽ നിന്ന് വിടുതൽ നേടിയവർക്കും നിശ്ചിത വ്യവസ്ഥകളോടെ ഈ ആനുകൂല്യം ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL