കടയ്ക്കൽ: വിവാഹത്തിൽ പങ്കെടുക്കാനെത്തിയ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പഴയകുന്നിൻമേൽ ഷെട്ടിക്കട ചരുവിള പുത്തൻവീട്ടിൽ അർഷാദാണ് (42) കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്. കുറ്റകൃത്യം നടന്നത് കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ തുടർനടപടികൾക്കായി കേസ് അവിടേക്ക് കൈമാറും. കഴിഞ്ഞ ജൂലായിലായിരുന്നു സംഭവം. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു പെൺകുട്ടി. ഉറങ്ങിക്കിടന്ന കുട്ടിയുടെ മുറിയിൽ അതിക്രമിച്ചുകയറിയ പ്രതി കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ബഹളംവച്ചതോടെ മറ്റുള്ളവർ എത്തിയപ്പോൾ പ്രതി രക്ഷപ്പെട്ടു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |