SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.33 AM IST

കൊട്ടാരക്കര സാഹിത്യോത്സവം

photo
സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ കൊട്ടാരക്കര നഗരസഭയും ഭാമിനി കൾച്ചറൽ സൊസൈറ്റിയും ചേ‌ർന്ന് ഒക്ടോബർ 3,4 തീയതികളിൽ സംഘടിപ്പിക്കുന്ന കൊട്ടാരക്കര സാഹിത്യോത്സവത്തിന്റെ ലോഗോ പ്രകാശനം കെ.എൻ.ബാലഗോപാൽ എം.എൽ.എ നിർവഹിക്കുന്നു

കൊട്ടാരക്കര: സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ കൊട്ടാരക്കര നഗരസഭയും ഭാമിനി കൾച്ചറൽ സൊസൈറ്റിയും ചേ‌ർന്ന് ഒക്ടോബർ 3,4 തീയതികളിൽ സംഘടിപ്പിക്കുന്ന കൊട്ടാരക്കര സാഹിത്യോത്സവത്തിന്റെ ലോഗോ കെ.എൻ.ബാലഗോപാൽ എം.എൽ.എ പ്രകാശനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ അദ്ധ്യക്ഷത വഹി​ച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ എ.ഷാജു, ജനറൽ കൺവീനർ ആനയടി പ്രസാദ്, കൗൺസിലർ കൃഷ്ണൻകുട്ടി നായർ, ഡോ.ജി.ഗംഗാധരൻ നായർ, കോട്ടാത്തല ശ്രീകുമാർ, ബിനു കൊട്ടാരക്കര, ഷക്കീല അസീസ്, അജീഷ് കൃഷ്ണ എന്നിവർ സംസാരിച്ചു. ചിത്രകാരൻ ബിനു കൊട്ടാരക്കരയാണ് ലോഗോ തയ്യാറാക്കിയത്. സാഹിത്യോത്സവത്തിന്റെ ഭാഗമായി സെമിനാറുകൾക്കും മത്സരങ്ങൾക്കും 16ന് തുടക്കംകുറിക്കും. സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം അടുത്തയാഴ്ച നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL