കൊല്ലം: സ്നേഹദീപം രക്തദാന സേനയുടെയും കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ് എൻ.എസ്.എസ്.യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ബിഷപ്പ് ബെൻസിഗർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ മെഗാ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കൊല്ലം മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു. സ്നേഹദീപം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ആന്റണി മരിയാൻ അദ്ധ്യക്ഷനായി. ഫാ. ബിനു തോമസ് മുഖ്യപ്രഭാഷണം നടത്തി. രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ബ്ലഡ് ബാങ്ക് ഇൻചാർജ് ഡോ. അമൽ നിർവ്വഹിച്ചു. സിസ്റ്റർ. ജീനാ മേരി, ഷിഹാബ് മാരാരിത്തോട്ടം, ആദിൽ നിസാർ, താരാ കോശി വൈദ്യൻ, രാജൻ കൊല്ലം, ഹിലാൽ, അറഫ, ഫൗസിയ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |