കൊല്ലം: സൗത്ത് ആഫ്രിക്കയിലെ ജോഹന്നാൻസ് ബർഗിൽ നാളെ മുതൽ 17 വരെ നടക്കുന്ന കോൺഗ്രസ് ഒഫ് സൗത്ത് ആഫ്രിക്കൻ ട്രേഡ് യൂണിയൻ 15-ാം നാഷണൽ സമ്മേളനത്തിൽ എ.ഐ.ടി.യു.സി ദേശീയ കൗൺസിലിനെ പ്രതിനിധീകരിച്ച് ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയുമായ അഡ്വ: ആർ.സജിലാൽ പങ്കെടുക്കും. വിപ്ലവകരമായ തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുക,തൊഴിലവസരങ്ങൾ സംരക്ഷിക്കുക, സാമ്രാജ്യത്വ വിരുദ്ധ തൊഴിലാളി വർഗ്ഗ ഐക്യം ശക്തിപ്പെടുത്തുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന മുദ്രാവാക്യം.
വിവിധ രാജ്യങ്ങളിലെ ഇടതുപക്ഷ - പുരോഗമന തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ സമ്മേളനത്തിൽ സൗഹാർദ്ദ പ്രതിനിധികളായി പങ്കെടുക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |