കൊല്ലം: എൻ.എസ് ആയുർവേദ ആശുപത്രിയിൽ ഗവൺമെന്റ് അംഗീകൃത പഞ്ചകർമ്മ തെറാപ്പി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, തത്തുല്യം പാസായവർക്ക് അപേക്ഷ സമർപ്പിക്കാം. മെറിറ്റ് സീറ്റുകളിലേക്ക് lbscentrekerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. മാനേജ്‌മെന്റ് സീറ്റിലേക്കുള്ള അപേക്ഷ എൻ.എസ് ആയൂർവേദ ആശുപത്രി വെബ്‌സൈറ്റായ www.nsayurvedahospital.org നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് തപാൽ വഴി അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഫീസായ 800 രൂപ സെക്രട്ടറി, എൻ.എസ് ആയുർവേദ ആശുപത്രി, എൻ.എച്ച് ബൈപാസ് റോഡ്, പാലത്തറ, കൊല്ലം -20 എന്ന വിലാസത്തിൽ ഏതെങ്കിലും പൊതുമേഖലാ ബാങ്കിൽ നിന്നു ഡി.ഡി.എടുത്ത് സമർപ്പിക്കണം. അവസാന തീയതി 22. ഫോൺ: 0474-2727600, 8547973300.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |