കരുനാഗപ്പള്ളി: സി.ആർ.മഹേഷ് എം.എൽ.എയുടെ പുതിയ ഓഫീസ് കരുനാഗപ്പള്ളി ഹൈസ്‌കൂൾ ജംഗ്ഷന് പടിഞ്ഞാറുവശത്തുള്ള കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.സോമരാജൻ, എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ, കോൺഗ്രസ് - യു.ഡി.എഫ് നേതാക്കളായ എൽ.കെ. ശ്രീദേവി, എം.അൻസാർ, വത്സലൻ, അഡ്വ.കെ.എ.ജവാദ്, ബി.എസ്.വിനോദ്, എൻ.അജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗം വരുൺ ആലപ്പാട്, യു.ഡി.എഫ് ചെയർമാൻ അഡ്വ. മഠത്തിനേത്ത് വിജയൻ, കൺവീനർ താഷ്‌കന്റ്, വാഴേത്ത് ഇസ്മായിൽ, എം.എസ്.ഷൗക്കത്ത്, പി.രാജു, സലിം ബംഗ്ലാവിൽ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മോഹനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ഡി.അരുൺരാജ്, എൻ. കൃഷ്ണകുമാർ, ശ്രീകല ബിജു, എ.സുജ, ജനപ്രതിനിധികൾ, വിവിധ കോൺഗ്രസ്-യു.ഡി.എഫ് നേതാക്കൾ, പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സി. ആർ. മഹേഷ് എം.എൽ.എയുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ നിർവഹിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |