SignIn
Kerala Kaumudi Online
Tuesday, 15 September 2026 1.22 AM IST

ശ്രീനാരായണ മാസാചരണ പ്രഭാഷണം

കൊല്ലം: കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പ്രാർത്ഥനാ ഹാളിൽ 16 ന് വൈകിട്ട് 4 ന് കൊല്ലം ശ്രീനാരായണ മാസാചരണ പ്രഭാഷണവും ധർമ്മചര്യ യജ്ഞവും നടക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റും ശിവഗിരി മഠാധിപതിയുമായ ഡോ. സച്ചിദാനന്ദ സ്വാമി ചടങ്ങിന് നേതൃത്വം നൽകും. സ്വാമിയെ പൂർണകുംഭം നൽകി വരവേൽക്കും. ജില്ലയിലെ മുഴുവൻ ശ്രീനാരായണ പ്രസ്ഥാനങ്ങളും ചടങ്ങിൽ പങ്കെടുക്കും. ഗുരുധർമ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ് രാജഗോപാൽ, സെക്രട്ടറി ഷാജികുമാർ, മണ്ഡലം പ്രസിഡന്റ് പുഷ്പാസനൻ, സെക്രട്ടറി ശിവജി, കടപ്പാക്കട 4102-ാം നെമ്പർ ശാഖായോഗം പ്രസിഡന്റ് ദ്വാരക മോഹൻ, സെക്രട്ടറി രാജീവ് ഭാസ്കരൻ, ഇരവിപുരം ബാലചന്ദ്രൻ എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL