SignIn
Kerala Kaumudi Online
Monday, 14 September 2026 3.06 AM IST

റോട്ടറി ക്ലബ്ബ് സായന്തനം

photo
റോട്ടറി ക്ലബ്ബിന്റെ സായന്തനം പദ്ധതി നഗരസഭാ ചെയർപേഴ്സൺ പി.സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങൾക്ക് മാനസികവും ശാരീരികവുമായ പിന്തുണ നൽകുന്നതിനായി കരുനാഗപ്പള്ളി റോട്ടറി ക്ലബ്ബ് നടപ്പാക്കുന്ന സായന്തനം പദ്ധതിക്ക് തുടക്കമായി. കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർപേഴ്സൺ പി. സോമരാജൻ പദ്ധതി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ആർ മനോജ് അധ്യക്ഷത വഹിച്ചു മുനിസിപ്പാലിറ്റി കൗൺസിലർമാരായ ശ്രീവിദ്യ, സുധാകുമാരിയമ്മ, റോട്ടറി ഡിസ്ട്രിക്റ്റ് അസിസ്റ്റൻ്റ് ഗവർണർ സാം തോമസ് എന്നിവർ സംസാരിച്ചു. പ്രോജക്ട് ചെയർമാൻ ഡോ. അബ്ദുൽ സലാം പദ്ധതി വിശദീകരണം നടത്തി. തുടർന്ന് നടന്ന ബോധവത്കരണ സെഷനിൽ ഡോ. പരമേശ്വരൻ പിള്ള, ഡോ. നാരായണ കുറുപ്പ് എന്നിവർ ക്ലാസുകൾ നയിച്ചു. റോട്ടറി ക്ലബ്ബ് അഡ്മിനിസ്ട്രേറ്റർ സതീശൻ സ്വാഗതവും ക്ലബ്ബ് സെക്രട്ടറി രാജീവൻ ഈസ്റ്റിന്ത്യ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL