SignIn
Kerala Kaumudi Online
Monday, 14 September 2026 3.06 AM IST

ആ​യുസ് വ​യോ​ജ​ന അ​യൽ​ക്കൂ​ട്ടം

ചാ​ത്ത​ന്നൂർ: കാ​രം​കോ​ട് ആ​യുസ് വ​യോ​ജ​ന അ​യൽ​ക്കൂ​ട്ട​ത്തി​ന്റെ പൊ​തു​യോ​ഗം ന​ടന്നു. വാർ​ഡി​ലെ എ​ല്ലാ കി​ട​പ്പ് രോ​ഗി​ക​ളെ​യും സ​ന്ദർ​ശി​ച്ച് പു​ത​പ്പു​കൾ വി​ത​ര​ണം ചെ​യ്യാൻ തീ​രു​മാ​നി​ച്ചു. വ​യോ​ജ​ന​ങ്ങൾ​ക്ക് പ്ര​ത്യേ​ക വ​കു​പ്പ് രൂ​പീ​ക​രി​ച്ച കേ​ര​ള സർ​ക്കാ​രി​നെ അ​ഭി​ന​ന്ദി​ച്ചു. എ​ല്ലാ വ​യോ​ജ​ന​ങ്ങൾ​ക്കും കെ.എ​സ്.ആർ.ടി.സിയിൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്ക​ണ​മെ​ന്നു് പ്ര​മേ​യ​ത്തിൽ ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തിൽ ആർ. ഗോ​പാ​ലൻ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ഏകകണ്ഠേന അം​ഗീ​ക​രി​ച്ചു. പ്ര​സി​ഡന്റ് കെ.സി. അ​ജ​യ​ഘോ​ഷ് അദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എൻ. ജ​യ​ശ്രീ പ്ര​വർ​ത്ത​ന റി​പ്പോർ​ട്ടും ട്ര​ഷ​റർ കെ.ആർ. അ​ജി​ത് വ​ര​വ്‌​ ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. പി​. പ്ര​സ​ന്നൻ, ഗ്രേ​സി സി​റിൽ, ഗ​ണേ​ഷ് ചാ​തു​ര്യം എ​ന്നി​വർ സം​സാ​രി​ച്ചു. കെ. ച​ന്ദ്ര​ബാ​ബു സ്വാ​ഗ​ത​വും ആ​രി​ഫ എം.കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL