കൊല്ലം: ആത്മഹത്യാ പ്രേരണ കേസിൽ കുണ്ടറ ഇളമ്പള്ളൂർ പെരുമ്പുഴ പ്രിൻസ് ഭവനിൽ പ്രിൻസ്.എൽ.പണിക്കർക്ക് നാലുവർഷം തടവും 15000 രൂപ പിഴയും. കൊല്ലം അഡിഷണൽ സെഷൻസ് കോടതി 2 ജഡ്ജി എം.എസ്.ഉണ്ണിക്കൃഷ്ണനാണ് ശിക്ഷിച്ചത്.
2016 ജനുവരി 26ന് ഇളമ്പള്ളൂർ പുനക്കന്നൂർ വായനശാലയ്ക്ക് സമീപം പൊയ്കവിള വീട്ടിൽ മധുസൂദനൻ പിള്ള, ഭാര്യ ജയലക്ഷ്മിയെയും 12 വയസുള്ള മകൾ കാർത്തികയെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ കേസിലാണ് വിധി. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.നിയാസ് ഹാജരായി. എ.എസ്.ഐമാരായ അനിൽകുമാർ, സുസ്മിത ഭവൻ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |