SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.33 AM IST

മദ്യപാനത്തിനിടെ തർക്കം: സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

tr

കൊല്ലം: മദ്യം വാങ്ങിയ കാശിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും. കിളികല്ലൂർ കല്ലുംതാഴം ചേരിയിൽ കുറ്റിയിൽ കിഴക്കതിൽ വീട്ടിൽ ജ്യോതികുമാറിനെയാണ് (53) കൊല്ലം ഫോർത്ത് അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് സി.എം.സീമ ജീവപര്യന്തം കഠിന തടവിനും ഒരുലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം കഠിനതടവ് അനുഭവിക്കണം.

2020 സെപ്തംബർ 13ന് തെക്കുംഭാഗം, വടക്കുംഭാഗം ചേരിയിൽ ജ്യോതിസ് വീട്ടിൽ സനിൽ കുമാറിനെ (49) ബുള്ളറ്റ് മോട്ടോർ സൈക്കിളിന്റെ ക്രാഷ് ഗാർഡ് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. ദൃക്സാക്ഷികൾ ഇല്ലായിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും പിൻബലത്തിലാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷൻ 25 സാക്ഷികളെ വിസ്തരിക്കുകയും നാല് തൊണ്ടിമുതലുകൾ ഹാജരാക്കുകയും ചെയ്തു. തെക്കുംഭാഗം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന ആർ.രാജേഷ് കുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ ക്രോസിക്യൂഷന് വേണ്ടി അഡിഷണൽ ജില്ലാ സർക്കാർ വക്കീൽ അഡ്വ. കെ.കെ.ജയകുമാർ കുന്നത്തൂർ ഹാജരായി. എ.എസ്.ഐ സാജു പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL