SignIn
Kerala Kaumudi Online
Wednesday, 21 October 2026 2.16 AM IST

പാരിപ്പള്ളി മെഡി. കോളേജ്: സി.സി.യുവിൽ വേണം 24 വിദഗ്ദ്ധ ഡോക്ടർമാർ

ചാത്തന്നൂർ: പാരിപ്പള്ളി മെഡ‌ിക്കൽ കോളേജിൽ കേന്ദ്ര ഫണ്ട് വിനിയോഗിച്ച് നിർമ്മാണം അന്തിമഘട്ടത്തിലെത്തിയെങ്കിലും ക്രിട്ടിക്കൽ കെയർ ബ്ലോക്ക് (സി.സി.യു) പ്രവർത്തിപ്പിക്കാൻ 24 ഡോക്ടർമാർ പുതുതായി വേണം. മനുഷ്യവിഭവ ശേഷി സംസ്ഥാന സർക്കാർ ഉറപ്പാക്കണമെന്ന വ്യവസ്ഥയോടെയാണ് പി.എം അഭീം പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ 23.75 കോടി രൂപ ചെലവിൽ സി.സി.യു നിർമ്മാണത്തിന് അനുമതി നൽകിത്.

ഗ്രൗണ്ട് ഫ്ലോറിന് പുറമേ രണ്ട് നിലകൾ കൂടിയുള്ള ക്രിട്ടിക്കൽ കെയർ ബ്ലോക്ക് കെട്ടിടത്തിന്റെ നിർമ്മാണം 80 ശതമാനം പൂർത്തിയായി. വൈദ്യുതീകരണ ജോലികൾ പുരോഗമിക്കുന്നു. മെഡിക്കൽ ഉപകരണങ്ങൾ എത്തിത്തുടങ്ങി. സെൻട്രലൈസ്ഡ് എയർ കണ്ടീഷൻ സ്ഥാപിക്കലാണ് പ്രധാനമായും ബാക്കിയുള്ളത്. ആറ് മാസത്തിനുള്ളിൽ ഇവ പൂർത്തിയാക്കുന്നതിന് പിന്നാലെ ആവശ്യമായ വിദഗ്ദ്ധ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും സർക്കാർ നിയമിച്ചില്ലെങ്കിൽ കെട്ടിടം നോക്കുകുത്തിയാകും.

ആവശ്യമായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ടെക്നിക്കൽ ജീവനക്കാരുടെയും പട്ടിക മെഡിക്കൽ കോളേജ് അശുപത്രി അധികൃതർ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. സി.സി.യു തുറക്കുന്നതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ എത്തിക്കുന്നവരെ റഫർ ചെയ്യുന്ന അവസ്ഥയ്ക്ക് പരിഹാരമാകും.

നിയമനം നടത്തേണ്ടത്

 എമർജൻസി മെഡിസിൻ

 സർജറി
 ക്രിട്ടിക്കൽ കെയർ
 കാർഡിയോളജി
 ന്യൂറോളജി
 നെഫ്രോളജി

 പൾമണേളജി
 അനസ്തേഷ്യ

ആദ്യഘട്ടത്തിൽ 25 കിടക്കകൾ

സി.സി.സി.യു കെട്ടിടത്തിൽ 50 കിടക്കകൾക്കുള്ള സൗകര്യമുണ്ടെങ്കിലും അദ്യഘട്ടത്തിൽ 25 കിടക്കകൾ മാത്രം സജ്ജമാക്കാനാണ് ആലോചന. ആവശ്യമായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും നിയമനം ആദ്യഘട്ടത്തിൽ നടക്കാൻ സാദ്ധ്യതയില്ലാത്തതിനാലാണ് കിടക്കകളുടെ എണ്ണം കുറയ്ക്കുന്നത്.

പ്രവർത്തനം

24 മണിക്കൂർ

വിസ്തീർണം

4250 ചതുരശ്ര മീറ്റർ


ചെലവ്

₹ 23.75 കോടി

നിർമ്മാണം ആരംഭിച്ചത്

2022ൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY