SignIn
Kerala Kaumudi Online
Saturday, 03 October 2026 1.45 AM IST

അദ്ധ്യാപക സംഗമം

wisdom-
വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ കൊല്ലം ജില്ല സമിതി സംഘടിപ്പിച്ച അധ്യാപക സംഗമത്തിൽ കെ. എ. ടി. എഫ്. ജില്ല പ്രസിഡൻ്റ് ഷഫീഖ് റഹ്മാൻ ജെ. മുഖ്യ പ്രഭാഷണം നടത്തുന്നു.

കണ്ണനല്ലൂർ: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ കൊല്ലം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണനല്ലൂർ സലഫി മസ്ജിദ് ഹാളിൽ അദ്ധ്യാപക സംഗമം സംഘടിപ്പിച്ചു. വിസ്‌ഡം യൂത്ത് സംസ്ഥാന സമിതി ഒക്ടോബർ 11 ന് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ സംഘടിപ്പിക്കുന്ന കേരള ടീച്ചേഴ്സ് കോൺഫറൻസിന്റെ പ്രചാരണാർത്ഥം നടന്ന പരിപാടി കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി എ.ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഷാഫി ശാസ്താംകോട്ട അദ്ധ്യക്ഷത വഹിച്ചു. കെ.എ.ടി.എഫ് ജില്ല പ്രസിഡന്റ് ജെ. ഷഫീഖ് റഹ്മാൻ മുഖ്യാതിഥിയായി. സഹൽ സലഫി, ഹാരിസ് ഫാറൂഖി, അനസ് സ്വലാഹി, സുധീർ സ്വലാഹി, സുഹൈൽ വട്ടപ്പാറ, നജീ ഇബ്രാഹിം എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL