SignIn
Kerala Kaumudi Online
Sunday, 25 October 2026 7.38 AM IST

പഠനമുറി, സേഫ് പദ്ധതി ക്യാമ്പ്  

padaanm-
കൊല്ലം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പൂയപ്പള്ളി ഡിവിഷനിലെ ഉന്നതികളിൽ നടന്ന പഠനമുറി, സേഫ് പദ്ധതികളുടെ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പൂയപ്പള്ളി ഡിവിഷനിലെ ഉന്നതികളിൽ വച്ച് നടത്തുന്ന പഠനമുറി,സേഫ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളുടെ ക്യാമ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ബിപിൻ റോയ്‌യുടെ നേതൃത്വത്തിൽ പൂയപ്പള്ളി കോണത്ത് ഉന്നതിയിൽ വാർഡ് മെമ്പർ ബിൻസി തങ്കച്ചന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. ശശികല മുഖ്യാതിഥിയായി. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ആർ.പ്രേമചന്ദ്രൻ പദ്ധതി വിശദീകരണവും മാനദണ്ഡങ്ങളിൽ ഗുണഭോക്താക്കൾക്കുള്ള സംശയങ്ങൾക്ക് മറുപടിയും നൽകി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ജി.രമി , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.സൂര്യ, അനിൽ രാജൻ എന്നിവർ സംസാരിച്ചു. ഗോപി നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL