മയ്യനാട്: മയ്യനാട് എസ്.എസ് സമിതി സ്നേഹാലയത്തിൽ ലോക മാനസികാരോഗ്യ ദിനാചരണം നടന്നു. എസ്.എസ് സമിതി സ്നേഹാലയം മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ അദ്ധ്യക്ഷനായി. കൊല്ലം ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ബിജു.ബി.നെൽസൺ ഉദ്ഘാടനം ചെയ്തു. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ആൽഫ്രഡ്.വി.സാമുവൽ മുഖ്യപ്രഭാഷണം നടത്തി. സ്നേഹാലയം സെക്രട്ടറി ഫാ.ആൻസൺ ടി.എൽ.ഒ.എഫ്.എം കപ്പൂച്ചിൻ സന്ദേശം നൽകി. കേരള മനുഷ്യാവകാശ സംരക്ഷണ സമിതി ചീഫ് മീഡിയ കോ ഓർഡിനേറ്റർ ഷിബു റാവുത്തർ, പി.ഉല്ലാസ് എന്നിവർ സംസാരിച്ചു. സമിതി പി.ആർ.ഒ സാജു നല്ലേപ്പറമ്പിൽ സ്വാഗതവും ആന്റലീന മേരി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |