കൊല്ലം: 39-ാമത് ജില്ലാ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻ ഷിപ്പ് കരുനാഗപ്പള്ളിയിൽ തുടങ്ങി. സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും നിർവഹിച്ചു. ജില്ലാ റോളർ സ്‌കേറ്റിംഗ് അസോ. പ്രസിഡൻറ് എൻ.ശങ്കരനാരായണ പിള്ള അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.ആർ.ബാലഗോപാൽ, ജോ. സെക്രട്ടറി പി.അശോകൻ, എക്സി. അംഗം എ.ശിവകുമാർ എന്നിവർ സംസാരിച്ചു. ജെ.സന്തോഷ്‌കുമാർ, ബി.ജി.ബാൽശ്രേയസ്, അഞ്ജലി അശോക്, എസ്.പ്രസാദ്, സുദീപ് കൃഷ്ണൻ, കബീർ, ആദിത്യൻ തുടങ്ങിയവർ നേതൃത്വം നൽകി. സ്പീഡ് സ്‌കേറ്റിംഗ് റോഡ് റേസ് ഇന്ന് രാവിലെ 6ന് കൊച്ചുപിലാംമൂട് ബീച്ച് റോഡിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |