കൊല്ലം: 2025-26 അദ്ധ്യയന വർഷത്തെ പി.എം പോഷൺ സോഷ്യൽ ഓഡിറ്റിന്റെ ജില്ലാ റിപ്പോർട്ട് കില കൊട്ടാരക്കരയിൽ നടന്ന റൈറ്റ്ഷോപ്പ് പരിപാടിയിൽ സമർപ്പിച്ചു. ജില്ലയിലെ അഞ്ച് ഉപജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത 20 വിദ്യാലയങ്ങളിൽ നടത്തിയ ഓഡിറ്റിലെ കണ്ടെത്തലുകളും നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. ജില്ലാ ഫെസിലിറ്റേറ്റർ ഗിരിജ രാജ്, സോഷ്യൽ ഓഡിറ്റ് ഫെസിലിറ്റേറ്റർമാരായ ബൈജു മോഹൻ, ബി.ശാലു, അനില ആനിലാസർ, പ്രീതി, ശ്രീരേഖ എന്നിവർ ചേർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്. പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ആർ.രാഗി, ധനലക്ഷ്മി എന്നിവർ റിപ്പോർട്ട് സ്വീകരിച്ചു. സംസ്ഥാനതല റിപ്പോർട്ട് കില സർക്കാരിന് സമർപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |