
കൊല്ലം: കെ.ജി.എം.ഒ.എ സംസ്ഥാന വാർഷിക കായികമേള പുത്തൻകുളം ഇസിയാൻ സ്പോർട്സ് സിറ്റി ആൻഡ് കൺവെൻഷൻ സെന്ററിൽ സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ.സുനിൽ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ല 168 പോയിന്റുകളോടെ ജേതാക്കളായി. മലപ്പുറം (143), പാലക്കാട് (133) യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജോസഫ് ജേതാക്കളെ അഭിനന്ദിച്ചു. സംസ്ഥാന ട്രഷറർ ഡോ. വി.എസ്.അനൂപ്, ജില്ലാ പ്രസിഡന്റ് ഡോ. എസ്.അജയകുമാർ, സെക്രട്ടറി അജി, അയിരൂർ തോമസ്, ജില്ലാ ട്രഷറർ ഡോ. ഷീജ ഫിലിപ്പ്, ജില്ലാ സ്പോർട്സ് കൺവീനർ ഡോ. ലിജോ. സി.വിക്ടർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |