കൊല്ലം: ചെറിയൊരു മഴയിൽപ്പോലും കുണ്ടറ റെയിൽവേ സ്റ്റേഷന് മുന്നിലുണ്ടാവുന്ന വെള്ളക്കെട്ട് യാത്രക്കാരെ വലയ്ക്കുന്നു. കുണ്ടറ ആശുപത്രി ജംഗ്ഷനും മുക്കടയ്ക്കുമിടയിൽ റെയിൽവേ സ്റ്റേഷനിൽ നിന്നു റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് മാലിന്യം കലർന്ന അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നത്.
മഴയിൽ ഇവിടം ചെളിക്കുണ്ടായി മാറുന്നതിനാൽ ഇതുവഴി കാൽനട യാത്ര വളരെ ദുസഹമാണ്. റോഡും ഓടയും തറനിരപ്പിൽ നിന്നു കൂടുതൽ ഉയർന്ന് നിൽക്കുന്നതാണ് നിവലിലെ പ്രതിസന്ധിക്ക് കാരണം. ഓടയിൽ മാലിന്യം നിറഞ്ഞ് കിടക്കുന്നതിനാൽ വെള്ളം ഒഴുകി പോകാതെ കെട്ടിക്കിടക്കുകയാണ്. റോഡിനും ഓടയ്ക്കുമിടയിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകാൻ യാതൊരു മാർഗവും ഇല്ലാത്തതിനാൽ മഴ രൂക്ഷമാകുന്ന സമയങ്ങളിൽ സമീപത്തെ വാടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറാറുണ്ട്. വെള്ളം ഒഴിഞ്ഞുപോയാൽ പോലും ഈ ചെളി ദിവസങ്ങളോളം ഇവിടെത്തന്നെയുണ്ടാകും.
റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരിൽ ഭൂരിഭാഗം പേരും ഇതുവഴിയാണ് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത്. കാത്തിരിപ്പ് കേന്ദ്രങ്ങളിലേക്കുൾപ്പെടെ പോകണമെങ്കിൽ ഈ വെള്ളത്തിലൂടെ വേണം പോകാൻ. ഇവിടെ വാഹനങ്ങൾ പാർക്കു ചെയ്യുന്നതും ഇവിടെയിട്ട് തിരിക്കുകയും മറ്രും ചെയ്യുന്നതും സ്ഥിതി ഗുരുതരമാക്കുന്നു. യാത്രക്കാരിൽ ആരോ നിക്ഷേപിച്ച ഇഷ്ടിക കഷ്ണങ്ങളും ചെറിയ പാറക്കല്ലുകളുമായിരുന്നു വെള്ളക്കെട്ട് മറികടക്കാനുള്ള ആശ്രയം.റോഡിൽ മീറ്ററുകളോളം വെള്ളക്കെട്ട് രൂപപ്പെട്ട് വൃത്തിഹീനമായി കിടന്നിട്ടും അകൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. താത്കാലിക പരിഹാരം കാണാൻ പോലും തയ്യാറാകുന്നില്ലെന്നാണ് ആരോപണം.
നിരവധി തവണ പരാതിപ്പെട്ടതാണ്. ശക്തമായ മഴ പെയ്യുന്ന ദിവസങ്ങളിൽ കടകളിലേക്കും വീടുകളിലേക്കും അഴുക്കു വെള്ളം കയറും. മാലിന്യം നിറഞ്ഞ് രൂക്ഷമായ ദുർഗന്ധമുള്ള വെള്ളം ഇരച്ചെത്തുന്നത് തടയണം
വ്യാപാരി, കുണ്ടറ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |