കൊല്ലം: ചെങ്കോട്ട കൊല്ലം റെയിൽ പാതയിൽ വിസ്റ്റാഡോം ഘടിപ്പിച്ചെത്തിയ മധുര ഗുരുവായൂർ എക്സ്പ്രസിന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. വിസ്റ്റാഡോം കോച്ച് അനുവദിക്കാൻ നിരന്തര ഇടപെടൽ നടത്തിയ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ ആര്യങ്കാവിൽ യാത്രക്കാരും നാട്ടുകാരും പാസഞ്ചേഴ്സ് അസോസിയേഷനും അനുമോദിച്ചു.
കേരളത്തിൽ ആദ്യമായി വിസ്റ്റാഡോം കോച്ചോടുകൂടി സർവീസ് നടത്തുന്ന ട്രെയിനെ സ്വീകരിക്കാൻ ആര്യങ്കാവ് മുതൽ പുനലൂർ വരെയുള്ള സ്റ്റേഷനുകളിൽ ജനത്തിരക്കായിരുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വിനോദ സഞ്ചാരികളെ വളരെയേറെ ആകർഷിക്കുന്ന വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച ട്രെയിനിന് ആര്യങ്കാവ്, ന്യൂ ആര്യ ങ്കാവ്, കഴുതുരുട്ടി, തെന്മല, ഒറ്റയ്ക്കൽ, ഇടമൺ, പുനലൂർ സ്റ്റേഷനുകളിൽ നൽകിയ സ്വീകരണത്തിൽ വലിയ തിരക്കായിരുന്നു. ആര്യങ്കാവിൽ നിന്നു വിസ്റ്റാഡോം കോച്ചിൽ കൊല്ലം വരെ എൻ കെ പ്രേമചന്ദ്രൻ എം.പിയുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |