കൊല്ലം: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിന്റെ സമഗ്ര വികസനത്തിന് വഴിതുറക്കുന്നു. തിരുവിതാംകൂർ ദേവസ്വംബോർഡ് മെമ്പർ കെ.രാജു മുന്നോട്ടുവച്ച 15 ഇന വികസന നിർദ്ദേശങ്ങൾക്ക് ദേവസ്വംബോർഡിന്റെ അംഗീകാരം ലഭിച്ചു. തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഭക്തജനങ്ങൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ബോർഡിന്റെ തീരുമാനം വഴിയൊരുക്കും. ക്ഷേത്രം സന്ദർശിച്ച് ബോദ്ധ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെ.രാജു വികസനരേഖ തയ്യാറാക്കിയത്.
പ്രധാന വികസന പദ്ധതികൾ
ക്ഷേത്രത്തിന്റെ പൈതൃകവും പ്രൗഢിയും നിലനിർത്തിക്കൊണ്ടുതന്നെ ഭക്തജനങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും.
കെ.രാജു, ദേവസ്വംബോർഡ് മെമ്പർ, മുൻ മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |