കരുനാഗപ്പള്ളി: ജില്ലാ സഹകരണ വാരാഘോഷം നവംബർ 18ന് കരുനാഗപ്പള്ളിയിൽ നടക്കും. സംഘാടകസമിതി രൂപീകരണ യോഗം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ആർ.വസന്തൻ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ പി.സോമരാജൻ, വരുൺ ആലപ്പാട്, കെ.സി.രാജൻ, എ.അനിരുദ്ധൻ, ഐ.ഷിഹാബ്, ജി.രാജദാസ്, തമ്പാൻ തുടങ്ങിയവർ സംസാരിച്ചു. കെ.രാജഗോപാൽ (ചെയർമാൻ), പി.ആർ.വസന്തൻ (വർക്കിംഗ് ചെയർമാൻ), ജി.ബിന്ദു (കൺവീനർ), മനോജ്, എസ്.അനിൽ (ജോ. കൺവീനർമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |