SignIn
Kerala Kaumudi Online
Sunday, 25 October 2026 5.59 AM IST

കുണ്ടറ ടെക്നോപാർക്കിൽ വർക്കേഷന് ഭരണാനുമതി

കൊ​ല്ലം: കു​ണ്ട​റ​യെ നൂ​ത​ന ടൂ​റി​സം ഭൂ​പ​ട​ത്തി​ലേ​ക്ക് ഉ​യർ​ത്താൻ ല​ക്ഷ്യ​മി​ടു​ന്ന വർ​ക്കേ​ഷൻ ഹ​ബ്ബി​ന് 9.92 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​. കു​ണ്ട​റ ടെ​ക്‌​നോ​പാർ​ക്കിൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഒ​രു​ങ്ങു​ന്ന പ​ദ്ധ​തി​ക്ക് ടൂ​റി​സം വ​കു​പ്പി​ന്റെ ശു​പാർ​ശ പ​രി​ഗ​ണി​ച്ചാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്.

ടൂ​റി​സ​വും തൊ​ഴി​ലും ഒ​രു​മി​പ്പി​ക്കു​ന്ന ആ​ശ​യ​മാ​ണ് വർ​ക്കേ​ഷൻ. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളിൽ താ​മ​സി​ച്ചു​കൊ​ണ്ട് ഔ​ദ്യോ​ഗി​ക ജോ​ലി​കൾ വി​ദൂ​ര​മാ​യി നിർ​വ​ഹി​ക്കാൻ ക​ഴി​യു​ന്ന സം​വി​ധാ​ന​ത്തി​ന് അ​തി​വേ​ഗ ഇന്റർ​നെ​റ്റ്, താ​മ​സ​സൗ​ക​ര്യം, പ്ര​വർ​ത്ത​ന ഇ​ട​ങ്ങൾ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങൾ ആ​വ​ശ്യ​മാ​ണ്. ഇ​ത്ത​രം സൗ​ക​ര്യ​ങ്ങൾ ഒ​രു​ക്കു​ന്ന​തി​ലൂ​ടെ കൂ​ടു​തൽ സ​ന്ദർ​ശ​ക​രെ​യും തൊ​ഴിൽ വി​ഭാ​ഗ​ങ്ങ​ളെ​യും കു​ണ്ട​റ​യി​ലേ​ക്ക് ആ​കർ​ഷി​ക്കാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെൽ​ക്കം സെന്റർ ആൻ​ഡ് റെ​സ്റ്റോ​റന്റ്, സർ​വീ​സ് ബ്ലോ​ക്ക്, ടൈ​പ്പ് എ കോ​ട്ടേ​ജ് ര​ണ്ടെ​ണ്ണം, ടൈ​പ്പ് ബി കോ​ട്ടേ​ജ് രണ്ടെ​ണ്ണം, ഇ​ന്റേ​ണൽ റോ​ഡ്‌​സ്, പാർ​ക്കിംഗ് ഏ​രി​യ ആൻ​ഡ് ഡ്രൈ​വേ, ലാൻ​ഡ്‌​സ്‌​കേ​പ്പിംഗ് വർ​ക്ക്‌​സ് എ​ന്നി​വ ഒ​രു​ക്കും. പ്ലം​ബിംഗ് വർ​ക്ക്‌​സ്, സാ​നി​റ്റ​റി ഇൻ​സ്റ്റ​ലേ​ഷൻ ആൻ​ഡ് സാ​നി​റ്റ​റി ഫി​ക്‌​സ്‌​ചേ​ഴ്‌​സ്, എൽ.ടി വർ​ക്ക്‌​സ്, എ​ച്ച്.ടി വർ​ക്ക്‌​സ്, ഇ.എൽ.വി വർ​ക്ക് എ​ന്നി​വ​യും പ​ദ്ധ​തി​യിൽ ഉൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​ദ്ധ​തി​ എ​സ്റ്റി​മേ​റ്റ്

₹ 99247075 കോടി

വർ​ക്കേ​ഷൻ പോ​ലു​ള്ള നൂ​ത​ന ടൂ​റി​സം സൗ​ക​ര്യ​ങ്ങ​ളി​ലൂ​ടെ കു​ണ്ട​റ​യു​ടെ ടൂ​റി​സം സാ​ദ്ധ്യ​ത​കൾ വി​പു​ലീ​ക​രി​ക്കും. അ​നു​ബ​ന്ധ തൊ​ഴിൽ​ സം​രം​ഭ​ക അ​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്കും.


പി.സി.വി​ഷ്​ണു​നാ​ഥ്,

ടൂ​റി​സം, സാം​സ്​കാ​രി​ക വ​കു​പ്പ് മ​ന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL