SignIn
Kerala Kaumudi Online
Friday, 23 October 2026 6.42 PM IST

പുത്തൻചന്ത സ്റ്റേഡിയത്തിന് ഇനി ചന്തമേറും...

stediyamm

മുണ്ടക്കയം: ഏറെക്കാലമായുള്ള കാത്തിരിപ്പ്.... മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയം നവീകരണത്തിന് വഴിതുറക്കുമ്പോൾ ഒരു നാടിന്റെ കായികസ്വപ്നങ്ങൾ കൂടിയാണ് ചിറകുവിടർത്തുന്നത്. പ്രളയത്തെ തുടർന്ന് തകർന്ന സ്റ്റേഡിയം എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയാണ് നവീകരിക്കുന്നത്.

കായിക വകുപ്പ് അനുവദിച്ച 50 ലക്ഷവും അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എയുടെ ആസ്ഥിവികസന ഫണ്ട് 50 ലക്ഷവും ചേർത്ത് ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്. സ്റ്റേഡിയത്തിലേക്ക് ആളുകൾക്ക് എളുപ്പത്തിലെത്താൻ ബൈപ്പാസിൽ നിന്നും നടപ്പാലവും നിർമ്മിക്കും. നിർമ്മാണ ഉദ്ഘാടനം 5ന് വൈകുന്നേരം 5ന് കായിക മന്ത്രി വി.അബ്ദുൽ റഹ്മാൻ നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ അദ്ധ്യക്ഷതവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖദാസ് എന്നിവർ പങ്കെടുക്കും.

സൗകര്യങ്ങൾ ഇങ്ങനെ

മഡ് ഫുട്‌ബോൾ കോർട്ട്

 ക്രിക്കറ്റ്, വോളിബോൾ കോർട്ടുകൾ

32 ഫ്ളഡ് ലൈറ്റുകൾ

8 കോർണർ ലൈറ്റുകൾ,
ടൈൽ പാകിയ നടപ്പാത

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, STADIUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL