
പൊൻകുന്നം : ബാലസംഘം വാഴൂർ ഏരിയ സമ്മേളനം ജില്ലാ കൺവീനർ ഒ.ആർ.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി.സമീര അദ്ധ്യക്ഷത വഹിച്ചു. പുസ്തക കൈമാറ്റ ക്യാമ്പയിൻ വി.ജി.ലാൽ ഉദ്ഘാടനം ചെയ്തു. ലോഗോപ്രകാശനം കെ.പി.ബാലഗോപാലൻ നായർ നിർവഹിച്ചു. പി.ജി.അശ്വിൻ, ശ്രീജിത്ത് കെസോമൻ, ഡോ.ലിനു എം.തോമസ്, കെ.പി.ബാലഗോപാലൻ നായർ, ആർ.നിരഞ്ജൻ, കെ.കെ.സന്തോഷ് കുമാർ, കെ.കൃഷ്ണകുമാർ, കാർത്തികപി.മോഹനൻ, എസ്.ബാലകൃഷ്ണൻ, ശ്രീജിത്ത് ശ്രീകുമാർ, എസ്.അനിൽ, വി.ഡി.റെജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.സമീര (പ്രസിഡന്റ്), പി.ജി.അശ്വിൻ (സെക്രട്ടറി), എസ്.അനിൽ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |