SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

ഡാറ്റ എൻട്രി ഓപ്പറേറ്റർ കരാർ നിയമനം 

ഇടുക്കി : മെഡിക്കൽ കോളേജിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ 20ന് രാവിലെ 10ന് കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ അക്കാദമിക് ബ്ലോക്കിൽ നടക്കും. ബിരുദവും ഒരുവർഷത്തെ കമ്പ്യൂട്ടർ ഡിപ്ലോമയും, എംഎസ് വേഡിലും, എംഎസ് എക്സലിലും പ്രവർത്തിപരിചയം, കമ്മ്യൂണിക്കേഷൻ സ്‌കിൽസ്, ഇംഗ്ലീഷ്, മലയാളം ടൈപ്പ്‌റൈറ്റിംഗ് , വേഡ് പ്രോസസിംഗ് എന്നിവയിൽ പ്രാവീണ്യമുളളവർക്ക് പങ്കെടുക്കാം. ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ്, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതമാണ് അഭിമുഖത്തിന് എത്തേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL