വൈക്കം ; വിശ്വഹിന്ദുപരിക്ഷത്ത് വൈക്കം പ്രഖണ്ഡിന്റെ നേതൃത്വത്തിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു. വലിയകവല ധർമ്മശാസ്ത ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്ന പരിപാടി അമൃതാനന്ദമയി മഠം സ്വാമിനി നൈവേദ്യാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു. വി.എച്ച്.പി വൈക്കം പ്രഖണ്ഡ് കെ.അജിത് ബാബു അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്.പി ക്ഷേത്രീയ ധർമ്മ പ്രസാർ പ്രമുഖ് വി. മോഹനൻ, വി.എച്ച് പി. ജില്ലാ സെക്രട്ടറി കെ ആർ ഉണ്ണികൃഷ്ണൻ,ജില്ലാ ട്രഷറർ കെ.ജയകുമാർ, ജില്ലാ സേവപ്രമുഖ് പി.കെ.രതീഷ് കുമാർ, ജില്ലാ സംഘചാലക് എം.ജി.സോമനാഥ്, പ്രഖണ്ഡ് സെക്രട്ടറി ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |