
മണർകാട്: വി.മർത്തമറിയം വനിതാ സമാജം മണർകാട് മേഖലയുടെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ഭക്ഷ്യമേള ക്‌നാനായ അതിഭദ്രാസനം കല്ലിശ്ശേരി മേഖല മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ ഗ്രീഗോറിയോസ് ആശീർവദിച്ച് ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ വിഭവങ്ങളുടെ ആദ്യ വില്പന കത്തീഡ്രൽ ട്രസ്റ്റി പി.എ എബ്രഹാം പഴയിടത്തുവയലിന് നൽകി നിർവഹിച്ചു. കത്തീഡ്രൽ സഹവികാരിയും വനിതാ സമാജം പ്രസിഡന്റുമായ കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ കിഴക്കേടത്ത്, കത്തീഡ്രൽ ട്രസ്റ്റിമാരായ വർഗീസ് ഐപ്പ് മുതലു പടിയിൽ, ഡോ.ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, കത്തീഡ്രൽ സെക്രട്ടറി വി.ജെ ജേക്കബ് വാഴത്തറ, സമാജം വൈസ് പ്രസിഡന്റ് ഗ്രേസി മാത്യു, സെക്രട്ടറി ലില്ലി ജോർജ്, ട്രഷറർ റീന ബേബി, ജോയിന്റ് സെക്രട്ടറി സാലമ്മ ആൻഡ്രൂസ്, വനിതാ സമാജം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |