
കുമരകം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ പെരുന്ന പടിഞ്ഞാറെ പുത്തൻപുരയ്ക്കൽ ദിൽജിത്ത് (28) നെ കുമരകം പൊലീസ് അറസ്റ്റ് ചെയ്തു. 2023 സെപ്തംബറിൽ കുമരകത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ രണ്ട് വളകൾ പണയംവച്ച് 62,800 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇയാൾക്ക് ചങ്ങനാശേരി, നെടുമുടി, കോട്ടയം ഈസ്റ്റ്, വെസ്റ്റ്, തൃക്കൊടിത്താനം, കീഴ്വായ്പൂർ, മുഹമ്മ, എടത്വ, മണ്ണഞ്ചേരി സ്റ്റേഷനുകളിൽ ക്രിമിനൽ കേസുണ്ട്. സ്റ്റേഷൻ എസ്.എച്ച്.ഒ കെ.ഷിജി, എസ്.ഐ പ്രദീപ് കുമാർ, സി.പി.ഒമാരായ യേശുദാസ്, സാനു, രഞ്ജിത്ത്, ജാക്സൺ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |