SignIn
Kerala Kaumudi Online
Saturday, 24 October 2026 11.54 AM IST

ഭരണങ്ങാനത്ത് പന്നിപ്പനി : ജില്ലയിൽ ജാഗ്രത

p

കോട്ടയം : ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ പന്നിഫാമിൽ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലയിൽ ജാഗ്രത ശക്തമാക്കി. ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവു രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് പന്നിമാംസ വിതരണവും, ഇത്തരത്തിലുള്ള കടകളുടെ പ്രവർത്തനവും പാടില്ല. ഇവിടെ നിന്ന് പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽനിന്നും രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതിനും അനുവാദമില്ല.

നിരീക്ഷണ മേഖലയിൽ

മീനച്ചിൽ ഗ്രാമപഞ്ചായത്ത്, കൊഴുവനാൽ ഗ്രാമപഞ്ചായത്ത്, ഈരാറ്റുപേട്ട നഗരസഭ, പാലാ നഗരസഭ, മുത്തോലി ഗ്രാമപഞ്ചായത്ത്, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത്, തിടനാട് ഗ്രാമപഞ്ചായത്ത്, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്, മൂന്നിലവ് ഗ്രാമപഞ്ചായത്ത്, കരൂർ ഗ്രാമപഞ്ചായത്ത്, മേലുകാവ് ഗ്രാമപഞ്ചായത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL