SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

മോഷ്ടിച്ച സ്‌കൂട്ടറിൽ കറങ്ങി നടന്ന് മോഷണം : യുവാവ് അറസ്റ്റിൽ

jyothsh

പാലാ : മോഷ്ടിച്ച സ്‌കൂട്ടറുമായി കറങ്ങി നടന്ന് മോഷണം നടത്തുന്നതിനിടെനെടുമങ്ങാട് താന്നിമൂട് തോപ്പുവിള പുത്തൻവീട്ടിൽ ജ്യോതിഷ് (25) നെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ മൂന്നിന് പാലാ കൊട്ടാരമറ്റത്ത് പാർക്ക് ചെയ്തിരുന്ന ആക്ടീവ സ്‌കൂട്ടറാണ് ഇയാൾ മോഷ്ടിച്ചത്. അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ വൈകിട്ട് പുലിയന്നൂർ ഭാഗത്തെ വർക്ക്‌ഷോപ്പിൽ മോഷണത്തിന് ശ്രമിക്കുകയായിരുന്നു. നാട്ടുകാർ അറിയച്ചതിനെ പൊലീസെത്തി ഇയാളെ സ്‌കൂട്ടറുമായി പിടികൂടുകയായിരുന്നു. എസ്.ഐ ബിനു, സുരേഷ്, എ.എസ്.ഐമാരായ സുഭാഷ് വാസു, അഭിലാഷ്, സി.പി.ഒ ജസ്റ്റിൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ്, പൂന്തുറ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ROBBERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL