SignIn
Kerala Kaumudi Online
Friday, 23 October 2026 1.48 AM IST

പേരിലെ കുഴി ദേ വഴിനീളെയുണ്ട്!

rde

കഞ്ഞിക്കുഴി-തിരുവഞ്ചൂർ റോഡിൽ ഗർത്തങ്ങൾ

കോട്ടയം: എന്തേ ഈ റോഡ് ഇങ്ങനെ. യാത്ര തുടങ്ങുമ്പോൾ തന്നെ പന്തിയല്ലെന്ന് മനസിലാകും. കുഴിയെന്ന് പറഞ്ഞാൽ പോരാ പാതാളക്കുഴിയെന്ന് പറയണം. എണ്ണിയാൽ തീരുമോ അതുമില്ല. കഞ്ഞിക്കുഴി-തിരുവഞ്ചൂർ റോഡിൽ കണ്ണെത്തുന്നിടത്തെല്ലാം കുഴിയാണ്. ഇനി എത്രകാലം ഈ ദുരിതയാത്ര തുടരണം. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കഞ്ഞിക്കുഴി തിരുവഞ്ചൂർ റോഡിലെ പല ഭാഗങ്ങളും തകർന്ന നിലയിലാണ്. റോഡ് നിറയെ കുഴിയായതോടെ അപകടങ്ങളും പതിവായി. തിരക്കൊഴിവാക്കാൻ പലരും ആശ്രയിക്കുന്ന പൈപ്പ്‌ലൈൻ റോഡിലും ഗർത്തങ്ങൾ രൂപപ്പെട്ടു.

പൂവത്തുംമൂട് മുതൽ കളക്ടറേറ്റ് വരെ
പൂഴിത്തറപടി മുതൽ മോസ്‌കോ വയെുള്ള ഭാഗത്ത് പലയിടങ്ങളായി രൂപപ്പെട്ടിരിക്കുന്ന കുഴികൾ ഇരുചക്രവാഹനയാത്രക്കാർക്ക് ഭീഷണിയാണ്. പൂഴിത്തുറ ജംഗ്ഷന് സമീപം പൈപ്പ് ലൈൻ സ്ഥാപിക്കാൻ എടുത്തകുഴി കോൺക്രീറ്റ് ചെയ്‌തെങ്കിലും തകർന്നു. പൂവത്തുംമൂട്ടിൽ തുടങ്ങി കളക്ടറേറ്റിൽ അവസാനിക്കുന്നതാണ് പൈപ്പ് ലൈൻ റോഡ്. ചെറുവാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന റോഡാണിത്.

റോഡിന്റെ വിവിധ ഭാഗങ്ങളിൽ അപകടകരമായ കുഴികൾ

 കുഴികളിൽ വീണ് പരിക്കേൽക്കുന്നവരിൽ ഏറെയും ഇരുചക്രവാഹന യാത്രികർ


രാത്രിയിൽ സഞ്ചരിക്കുന്നവർ അപകടത്തിൽപ്പെടുന്നത് പതിവാണ്. ടാറിംഗ് നടത്തി ഒരു വർഷം പിന്നിട്ട റോഡാണ് തകർന്നത്. വെള്ളപ്പൊക്കകാലത്ത് റോഡിന്റെ പല ഭാഗങ്ങളും മുങ്ങുക പതിവാണ്.

(പ്രദേശവാസികൾ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL