
കട്ടപ്പന: അടൂർ മിത്രപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ ലഹരി വിമുക്ത ബോധവത്കരണ ശില്പശാല ഗാന്ധി മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീം വിദ്യാർത്ഥികൾക്കായി നടത്തി. ക്ലാസുകൾ, വിവിധ ഗെയിമുകൾ, ഷോർട്ട് ഫിലിംസ് എന്നിവയാണ് ശില്പശാലയിൽ ഉൾപ്പെടുത്തിയത്. ഐ.ആർ.സി.എ മാനേജർ ജി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ രാജശ്രീ എച്ച്. കുമാർ, രേഷ്മ എസ്, ഉണ്ണി ഗോകുൽ, സോഷ്യൽ സർവീസ് സ്കീം കോ- ഓർഡിനേറ്റർ ലിൻസി ജോർജ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളായ ആദിത്യ സാബു, രേഷ്മ ബിനീഷ്, ജിഷ്ണു കെ. ശിവൻ, ആകാശ് ബിജു, വിശാഖ് തുളസി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |