
കോട്ടയം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നഴ്സിംഗ് വിദ്യാർത്ഥികൾക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. കോട്ടയം പൂവൻതുരത്ത് തിരുഹൃദയ കോളേജ് ഒഫ് നഴ്സിംഗുമായി സഹകരിച്ചായിരുന്നു പരിപാടി. കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, പ്രോഗ്രാം ഓഫീസർ സിജോ തോമസ് എന്നിവർ പ്രസംഗിച്ചു. സ്പെഷ്യൽ എജ്യൂക്കേറ്റർ സിസ്റ്റർ സിമി, പെറ്റ്സി പീറ്റർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |