SignIn
Kerala Kaumudi Online
Friday, 23 October 2026 6.36 PM IST

പരിശോധന ക്യാമ്പ് നടത്തി

camp

കട്ടപ്പന :എസ്എൻ.ഡിപി യോഗം മലനാട് യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെയും തുളസിപ്പാറ ശാഖയുടെയും വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, കുമാരി സംഘത്തിന്റെയും കരിക്കിനോസ് ഹെൽത്ത് കെയർ കേരളയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഏഴാമത് സൗജന്യ കാൻസർ രോഗ സാധ്യത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. 30 വയസിനുമുകളിൽ പ്രായമുള്ളവർക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് ഷിബു സത്യൻ അദ്ധ്യക്ഷത വഹിച്ചു. അർബുദരോഗ സാദ്ധ്യത പ്രാരംഭ ദിശയിൽ തന്നെ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിങ് ടെസ്റ്റ് ആണ് നടന്നത്. കരിക്കിനോസ് ഹെൽത്ത് കെയർ കേരളയിലെ ഡോക്ടർ പ്രിയ ബാബു ക്യാമ്പിന് നേതൃത്വം നൽകി. തുടർ പരിശോധനയും ചികിത്സയും ആവശ്യമായവർക്ക് അതിനുള്ള ക്രമീകരണവും കരിക്കിനോസ് ഹെൽത്ത് കെയർ കേരള നല്കുമെന്ന് ഡോ. പ്രിയ വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CANCER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL