
കോട്ടയം : ഭാഷ ഒരു ദേശത്തിന്റെ ഐക്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കോട്ടയം ഗവ.ടി.ടി.ഐ യിൽ മഹാത്മാഗാന്ധി സേവാ സൊസൈറ്റി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൊസൈറ്റി പ്രസിഡന്റ് ടി.എസ് സലീം അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ലാ ഓഫീസർ എം.ആർ സുനിമോൾ കേരളപ്പിറവി ദിനസന്ദേശം നൽകി. ഗവ. ടി.ടി.ഐ പ്രിൻസിപ്പൾ എസ്.പത്മകുമാരി , എസ്. പി.ടി.എ പ്രസിഡന്റ് എം.കെ മധു, ഡോ.മദനകുമാർ എന്നിവർ സംസാരിച്ചു. റിട്ട.ഡയറ്റ് സീനിയർ ലക്ചറർ ശ്രീകുമാർ എസ്.നായർ കവിതാ രചനാ ശില്പശാല നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |