
വൈക്കം : എസ്.എൻ.ഡി.പി യോഗം 119-ാം നമ്പർ ശാഖയിലെ ചെമ്പഴന്തി കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ജ്ഞാനോത്സവം ഡിസംബർ 27, 28, 29 തീയതികളിൽ നടക്കും. ഇതിന്റെ ധനശേഖരണാർത്ഥം ബ്രഹ്മമംഗലം മൂഴിക്കരോട്ട് ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്പോൺസർ ചെയ്ത സമ്മാന പദ്ധതിയുടെ കൂപ്പൺ വിതരണം ശാഖാ പ്രസിഡന്റ് ജയകുമാർ ചക്കാല കനകാംബരൻ ചെമ്മനത്തുകരക്ക് നൽകി ഉദ്ഘാടനം ചെയ്തു. ചെയർമാൻ റെജിമോൻ ജിത്തുനിവാസിന്റെ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി രജിമോൻ, കൺവീനർ ലിപുന രാജേഷ്, കമ്മിറ്റി അംഗം കൃപൻ സജീവ്, സുഷമ, അമ്പിളി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |