
തൊടുപുഴ: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. കരിങ്കുന്നം കോലക്കുന്നേൽ വീട്ടിൽ കെ.കെ. സുഗതനാണ് പരിക്കേറ്റത്. തൊടുപുഴ - പാലാ റോഡിൽ മഞ്ഞക്കടമ്പിൽ ഇന്നലെ വൈകിട്ട് 3.15 നായിരുന്നു അപകടം. പാലാ ഭാഗത്ത് നിന്ന് വരികയായിരുന്നു കാർ. കരിങ്കുന്നത്തേക്ക് പോകുകയായിരുന്നു ഓട്ടോ. കാറിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. സുഗതനെ അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ തൊടുപുഴ സ്മിത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ കിടന്ന വാഹന അവശിഷ്ടങ്ങളും ഓയിലും കഴുകി കളഞ്ഞ് അപകടാവസ്ഥ ഒഴിവാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |