
വൈക്കം : വൈക്കം ബ്ലോക്ക് പഞ്ചായത്ത് ടി. വി പുരം പഞ്ചായത്തിൽ നിർമ്മിച്ച റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രഞ്ജിത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലെ ഹരിതകർമ്മസേന സമാഹരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ച് പ്രോസ്സസ് ചെയ്ത് പ്ലാസ്റ്റിക് ഉത്പന്നങ്ങളാക്കി മാറ്റാനുള്ള പദ്ധതിയാണിത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി അദ്ധ്യക്ഷത വഹിച്ചു. സുലോചന പ്രഭാകരൻ, വി.കെ.ശ്രീകുമാർ, കെ.എസ്.ഗോപിനാഥൻ, എം. കെ. റാണിമോൾ, സുജാത മധു, എസ്. ബിജു, പി ആർ സലില, എം കെ ശീമോൻ, ദീപാ ബിജു, സൂനമ്മ ബേബി, സീമാ സുജിത്ത്, കവിത റെജി, അനിയമ്മ അശോകൻ, എ. കെ. അഖിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |