SignIn
Kerala Kaumudi Online
Friday, 23 October 2026 4.42 PM IST

വോട്ടർ പട്ടിക പുതുക്കൽ

v

കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2025ന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലോ ഓൺലൈനിലോ (ceo.kerala.gov.in) അതത് പോളിംഗ് സ്‌റ്റേഷനുകളിലെ ബി.എൽ.ഒമാർ മുഖേനയോ പൊതുജനങ്ങൾക്ക് പരിശോധിക്കാം. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും മരണപ്പെട്ടവരെയും സ്ഥിരതാമസമല്ലാത്തവരെയും വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിനും 28 വരെ അവസരം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ voters.eci.gov.in എന്ന വെബ് സൈറ്റിലൂടെയും Voter Helpline എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അതത് ബൂത്തിലെ ബി.എൽ.ഒമാർ മുഖേനയും അപേക്ഷിക്കാം. പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനും രണ്ട് വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനാൽ രണ്ടുപട്ടികയിലും പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന് വോട്ടർമാർ പ്രത്യേകം ഉറപ്പാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, VOTERS LIST, ACTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL