SignIn
Kerala Kaumudi Online
Friday, 23 October 2026 11.43 AM IST

അന്താരാഷ്ട്ര ചലച്ചിത്രോത്സവം

film

വൈക്കം : ഉല്ലല കരി കലാ സാംസ്‌ക്കാരിക ചാരിറ്റബിൾ സൊസൈറ്റി ഉല്ലല ശിവരജ്ഞിനി ഓഡിറ്റോറിയത്തിൽ നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം തിരക്കഥാകൃത്ത് പി. എഫ് മാത്യൂസ് ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നായി 15 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ് അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ പി. എക്‌സ് ബാബു, മുൻ പഞ്ചായത്ത് പ്രഡിഡന്റ് ഭൈമി വിജയൻ, പഞ്ചായത്ത് മെമ്പർ കൊച്ചുറാണി ബേബി, സ്വാഗതസംഘം വൈസ്‌ചെയർമാൻ പ്രഭ തൂലിക, എൻ. എം പവനൻ, കെ. ഒ രമാകാന്തൻ, കെ. എസ് ബൈജു, എസ്. രമണൻ, കെ. കെ രജ്ഞിത്ത്, പ്രൊഫ. പാർവ്വതി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL