
തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 3275ാം നമ്പർ കാരിക്കോട് ശാഖ,പെരുവ റോട്ടറി ക്ലബ്, പുളിക്കൽ ആയുർവേദ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് റോട്ടറി അസിസ്റ്റന്റ് ഗവർണർ എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പെരുവ ക്ലബ് പ്രസിഡന്റ് റോയ് ചെമ്മനം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് വരിക്കൽ,ശാഖാ പ്രസിഡന്റ് പുഷ്കരൻ, സെക്രട്ടറി കെ.കെ.മോഹനൻ, ഷാജി ജോസഫ്, ഡോ.ജിബിൻ പുത്തൂരാൻ, ഡോ.ബിനു സി.നായർ, ഡോ.ദിവ്യ ബിനു, ഡോ.അനുപമ സുധീർ എന്നിവർ നേതൃത്വം നൽകി.വനിതാ സംഘം പ്രസിഡന്റ് ഷീജ മനോജ് സ്വാഗതവും, മിനു സുകു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |