SignIn
Kerala Kaumudi Online
Friday, 23 October 2026 11.43 AM IST

തീർത്ഥാടക തിരക്കിലമർന്ന് കോട്ടയം റെയിൽവേ സ്റ്റേഷൻ

ayyapa-rail

കോട്ടയം : ശബരിമല തീർത്ഥാടന കാലം തുടങ്ങിയതോടെ റെയിൽവേ സ്റ്റേഷനും , കെ.എസ്.ആർ.ടി.സിയും തീർത്ഥാടക തിരക്കിലായി. കെ.എസ്.ആർ.ടി.സി റെയിൽവേ സ്‌റ്റേഷനിൽ പ്രത്യേക കൗണ്ടർ തുടങ്ങി. മുഴുവൻ സീറ്റിന്റെ തുക നൽകിയാൽ ബസ് ചാർട്ട് ചെയ്യാനും സൗകര്യമുണ്ട്. രണ്ടു ബസുകൾ ഏതുസമയത്തും സ്‌റ്റേഷനിലുണ്ടാകും. ബാക്കിയുള്ളവ ഗുഡ്സ് ഷെഡ് റോഡിലാണ് നിറുത്തിയിടുന്നത്. പിൽഗ്രിം സെന്റർ, പ്രീപെയ്ഡ് ടാക്സി കൗണ്ടർ, റെന്റ് എ ബൈക്ക് സംവിധാനങ്ങളും റെയിൽവേ സ്‌റ്റേഷനിലാരംഭിച്ചു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വന്നിറങ്ങുന്നവർക്ക് അവിടെനിന്ന് ബസ് സർവീസുണ്ട്. തിരുനക്കര, ഏറ്റുമാനൂർ ക്ഷേത്രങ്ങളിൽ നിന്നും സർവീസ് ആരംഭിച്ചു. ഇവിടങ്ങളിൽ ആപ്പ് വഴി ഓൺലൈൻ ബുക്കിംഗ് അവസരമുണ്ട്.

പ്രധാനകാവടത്തിൽ കെ.എസ്.ആർ.ടി.സി കൗണ്ടർ
റെയിൽവേ സ്‌റ്റേഷൻ പ്രധാന കവാടത്തിൽ ഇറങ്ങുമ്പോൾ കെ.എസ്.ആർ.ടി.സി കൗണ്ടർ കാണാം. കഴിഞ്ഞ തവണ കവാടത്തിൽ നിന്ന് നീങ്ങി പിൽഗ്രിം സെന്ററിനോടുചേർന്ന ഒഴിഞ്ഞ ഇടമാണ് നൽകിയിരുന്നത്. ഇത്തവണ ആദ്യം രണ്ടാംകവാടത്തിൽ തീരുമാനിച്ചെങ്കിലും തീർത്ഥാടകരിൽ ഭൂരിഭാഗവും ഒന്നാം കവാടത്തിലൂടെ പുറത്തുകടക്കുന്നതിനാൽ

പ്രായോഗികമല്ലെന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്ന് ഒന്നാം കവാടത്തിൽ കൗണ്ടർ അനുവദിച്ചു.

14 സ്‌പെഷ്യൽ ട്രെയിനുകൾ
14 സ്‌പെഷ്യൽ ട്രെയിനുകളാണ് കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്നത്. തെലുങ്കാന, ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നും പ്രത്യേക ട്രെയിനുണ്ട്.

55 ബസുകൾ

പമ്പയിലേക്കും എരുമേലിക്കുമായി ഫാസ്റ്റ്, എക്‌സ്‌പ്രസ് അടക്കം 55 ബസുകളാണ് കോട്ടയം പൂളിന് അനുവദിച്ചിട്ടുള്ളത്. തിരക്കിനനുസരിച്ച് കൂടുതൽ അനുവദിക്കും. ഫാസ്റ്റിൽ 51 സീറ്റും, എക്‌സ്‌പ്രസിൽ 39 സീറ്റുകളുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL