
വൈക്കം : സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പട്ടിക വിഭാഗ സംവരണത്തിലെ മേൽത്തട്ട് പരിധിയും, ഉപവർഗീകരണവും ഏർപ്പെടുത്തിയതിൽ തിടുക്കപ്പെട്ട് നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ട് ദളിത് ആദിവാസി സംയുക്ത സമിതി 10000 പോസ്റ്റ് കാർഡുകൾ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അയച്ചു. വൈക്കം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ സമരം കേരള വേലൻ മഹാ ജനസഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഇ.മണിയൻ ഉദ്ഘാടനം ചെയ്തു. കെ.കെ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. തങ്കപ്പൻ ചാമക്കാല, എസ്.പുഷ്പകുമാർ, മോഹനൻ പേരേത്തറ, വി.സി.ജയൻ, പുഷ്‌കരൻ, ഇ.ആർ.സിന്ധുമോൻ, സി.എ.കേശവൻ, ബാബുവടക്കേമുറി, മിനി സിബി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |