SignIn
Kerala Kaumudi Online
Friday, 23 October 2026 11.53 AM IST

അക്ഷര മ്യൂസിയം ഇന്നു നാടിനു സമർപ്പിക്കും

കോട്ടയം:സഹകരണ വകുപ്പ് നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷാസാഹിത്യസാംസ്‌കാരിക മ്യൂസിയമായ 'അക്ഷരം' ഇന്ന് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോട്ടയം നാട്ടകം ഇന്ത്യാപ്രസ് പുരയിടത്തിൽ നടക്കുന്ന ചടങ്ങിൽ അക്ഷര ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിക്കും. സഹകരണവകുപ്പും സാഹിത്യപ്രവർത്തക സഹകരണസംഘവും സംയുക്തമായി ഏർപ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്‌കാരം എം.മുകുന്ദന് മുഖ്യമന്ത്രി സമർപ്പിക്കും.
മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിക്കും. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി.കെ.ഹരികുമാർ ആമുഖപ്രഭാഷണം നടത്തും. സഹകരണസംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു റിപ്പോർട്ട് അവതരിപ്പിക്കും.
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ജോസ് കെ. മാണി എം.പി., അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി., തിരുവഞ്ചുർ രാധാകൃഷ്ണൻ എം.എൽ.എ., ജസ്റ്റീസ് കെ.ടി. തോമസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ,
ടി. പദ്മനാഭൻ, എം. കെ. സാനു, എം. മുകുന്ദൻ, എൻ.എസ്. മാധവൻ, വി. മധുസൂദനൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, AKSHARA MUSIEUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL