
തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജ് വനിതാവേദിയായ തർജ്ജനിയുടെ ആഭിമുഖ്യത്തിൽ കോട്ടയം സഖി വൺ സ്റ്റോപ്പ് സെന്ററിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി വിവാഹപൂർവ കൗൺസലിംഗ് നടത്തി. പി.ജി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കോളേജ് പ്രിൻസിപ്പൾ ഡോ. ആർ അനിത ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകയും കൗൺസിലറുമായ സേതു പാർവതി ക്ലാസ് നയിച്ചു. സഖി സെന്റർ കേസ് വർക്കർ പവിഴം, കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. വി മഞ്ജു, ഡോ. എ നിഷ, ഡോ. ജി അശ്വതി, വിദ്യാർഥികളായ അമൃത, ഫാത്തിമ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |