SignIn
Kerala Kaumudi Online
Friday, 23 October 2026 5.29 PM IST

'കരുതലും കൈത്താങ്ങും' അദാലത്ത് : അപേക്ഷകൾ ആറുവരെ നൽകാം

file

കോട്ടയം : താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ 9 - 16 വരെ ജില്ലയിൽ നടക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തിലേക്ക് ആറുവരെ പോർട്ടൽ വഴി പരാതികൾ നൽകാം. മന്ത്രിമാരായ വി.എൻ.വാസവൻ, റോഷി അഗസ്റ്റിന്റെയും എന്നിവർ അദാലത്തിൽ പങ്കെടുക്കും. ഇന്നലെ വരെ 86 പരാതികളാണ് ലഭിച്ചത്. (karuthal.kerala.gov.in ) എന്ന പോർട്ടൽ വഴിയാണ് അപേക്ഷകൾ/പരാതികൾ സമർപ്പിക്കേണ്ടത്.
അക്ഷയ കേന്ദ്രങ്ങൾ, ഓൺലൈൻ, താലൂക്ക് കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുള്ള അദാലത്ത് കൗണ്ടറുകൾ എന്നിവ മുഖേനയും അപേക്ഷിക്കാം. ഒരു അപേക്ഷയിൽ ഒന്നിൽ കൂടുതൽ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാടില്ല. പരാതിക്കാരന്റെ പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം. പരാതിയുടെ കൈപ്പറ്റ് രസീത് വാങ്ങണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL